സെറ്റ് ജൂലൈ 2019 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു


സെപ്തംബർ 29ന് നടത്തിയ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. www.prd.kerala.gov.inwww.lbscentre.kerala.gov.in ൽ ലഭ്യമാണ്.  ആകെ 19,281 പേർ പരീക്ഷ എഴുതിയതിൽ 1910 പേർ വിജയിച്ചു.  വിജയശതമാനം 9.91.  വിജയിച്ചവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ അപേക്ഷാഫോം എൽ.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച രേഖകളുടെ (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്) കോപ്പികൾ 40  രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ എ4 വലിപ്പത്തിലുള്ള ക്ലോത്ത് ലൈൻഡ് കവർ സഹിതം ഡയറക്ടർ എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം 33 എന്ന വിലാസത്തിൽ അയക്കണം.

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ പേര് ഉൾപ്പെടുന്ന പേജ്, ബിരുദാനന്തര ബിരുദ സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ/ ഒറിജിനൽ), മാർക്ക് ലിസ്റ്റ്/ ഗ്രേഡ് കാർഡ്, ബി.എഡ് സർട്ടിഫിക്കറ്റ് (പ്രൊവിഷണൽ/ ഒറിജിനൽ), അംഗീകാര തുല്യതാ സർട്ടിഫിക്കറ്റുകൾ (കേരളത്തിനു പുറത്തുള്ള ബിരുദാനന്തര ബിരുദത്തിനും ബി.എഡിനും), പ്രോസ്‌പെക്ടസിലെ ഖണ്ഡിക 2.2ൽ പറഞ്ഞിട്ടില്ലാത്ത വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവർ തങ്ങളുടെ വിഷയങ്ങളുടെ അംഗീകാര തുല്യതാ സർട്ടിഫിക്കറ്റ്, ഒബിസി (നോൺക്രിമീലെയർ) വിഭാഗത്തിൽ ഓൺലൈൻ അപേക്ഷ നൽകി വിജയിച്ചവർ ഒറിജിനൽ നോൺ ക്രിമീലെയർ സർട്ടിഫിക്കറ്റ് ഓൺലൈൻ അപേക്ഷ സമർപ്പിച്ച സമയത്ത് സാധുവായത് (11.07.2018 മുതൽ 27.07.2019 വരെയുള്ള കാലയളവിൽ ലഭിച്ചത്), എസ്.സി/എസ്.ടി, പിഎച്ച്/ വിഎച്ച് വിഭാഗത്തിൽ അപേക്ഷ നൽകി വിജയിച്ചവർ അവരുടെ ജാതി/ വൈകല്യം തെളിയിക്കുന്ന (ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയത്) ബന്ധപ്പെട്ട രേഖകൾ എന്നിവയാണ് ഹാജരാക്കേണ്ട രേഖകൾ.
സെറ്റ് സർട്ടിഫിക്കറ്റുകൾ 2020 മാർച്ച് മുതൽ വിതരണം ചെയ്യും.  

കൂടുതൽ വിവരങ്ങൾക്ക്: 0471-2560311, 312, 313, 314.


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !