CORONAVIRUS - കോവിഡ് 19: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാർച്ച് 31 വരെ ക്ലാസില്ല


സംസ്ഥാനത്ത് (കോവിഡ്-19) വൈറസ്ബാധ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പ്രീപ്രൈമറി, ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള സ്‌കൂളുകളും, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒഴികെയുള്ള പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 31 വരെ അവധി നൽകി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. നിയന്ത്രണം സി.ബി.എസ്.സി,  ഐ.സി.എസ്.സി വിദ്യാലയങ്ങൾക്കും, അൺ എയ്ഡഡ് വിദ്യാലയങ്ങൾക്കും ബാധകമാണ്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, എസ്.എസ്.എൽ.സി പരീക്ഷകളും, എട്ട്, ഒൻപത് ക്ലാസ്സുകളിലെ പരീക്ഷകളും മാറ്റിയിട്ടില്ല. പരീക്ഷകൾ എഴുതാൻ വരുന്നവരിൽ ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവരെ പ്രത്യേക മുറിയിൽ പരീക്ഷ എഴുതിക്കണം.  പരീക്ഷകൾ ഒഴികെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യാതൊരുവിധ പഠനപ്രവർത്തനവും, ട്യൂഷൻ ക്ലാസുകൾ, സ്‌പെഷ്യൽ ക്ലാസുകൾ, അവധിക്കാല ക്ലാസുകൾ തുടങ്ങിയവ 31 വരെ അനുവദിക്കില്ല. - CORONAVIRUS - കോവിഡ് 19: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാർച്ച് 31 വരെ ക്ലാസില്ല.  ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകളും ഒഴിവാക്കി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !