Election | തദ്ദേശ തെരെഞ്ഞെടുപ്പ് - 2020

Downloads
Election 2020 - Remuneration
POSTAL BALLOT
Election 2020 - LEAVE
പോളിംഗ് സാധനങ്ങൾ വിതരണത്തിന് സജ്ജമാക്കൽ
സാംക്രമിക രോഗങ്ങൾ ഉള്ളവർക്കും ക്വാറന്റെയിനിലുള്ളവർക്കും പോസ്റ്റൽ വോട്ട് ചെയ്യുന്നതിനും അല്ലെങ്കിൽ വൈകുന്നേരം 5 മണി മുതൽ 6 മണി വരെ പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്യുന്നതിനും അനുമതി നൽകിക്കൊണ്ടുളള  പുതിയ ഓർഡിനൻസ് - No. 16595/Leg.C3/2020/Law. Dated:19/11/2020
HAND BOOK FOR PRESIDING OFFICER - State Election commission
Election Duty Reg Dated: 19/11/2020
Election Remuneration Circular Dated 17/11/2020

തദ്ദേശ തെരെഞ്ഞെടുപ്പ്-2020 

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചേർക്കേണ്ടത് സ്ഥാപന മേധാവികൾ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്  നിയോഗിക്കുന്ന ഉദ്യോഗസ്ഥർക്കുള്ള മാർഗ്ഗ നിർദേശങ്ങൾ പുറത്തിറങ്ങി.  

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള പോസ്റ്റിംങ് നടപടിക്രമങ്ങൾ edrop.kerala.gov.in വെബ്സൈറ്റ് വഴിയാണ് നടത്തുന്നത്. ഓരോ സ്ഥാപനത്തിലെയും മേധാവികളാണ് അവരുടെ സ്ഥാപനത്തിൽ നിലവിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഡാറ്റ  എൻട്രി നടത്തേണ്ടത്.   

സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, എയ്ഡഡ് സ്ഥാപനങ്ങൾ, അർബൻ ബാങ്ക്, ജില്ലാ കോപ്പറേറ്റീവ് ബാങ്ക്, കേരള ബാങ്ക്, ഗ്രാമീണ ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങൾ,  സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പി എസ് സി , എയ്ഡഡ് കോളേജുകൾ, എയ്ഡഡ് സ്കൂളുകൾ, സംസ്ഥാന കോർപ്പറേഷനുകൾ, ബോർഡുകൾ, പി എസ് യുകൾ എന്നിവയിലെ ഉദ്യോഗസ്ഥരെയാണ് ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്.   ജോലി ക്രമീകരണം, ഡെപ്യൂട്ടേഷൻ എന്നി വ്യവസ്ഥകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ നിലവിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് ഡാറ്റ എൻട്രി ചെയ്യേണ്ടതാണ്.  

സ്ഥാപന മേധാവിക്ക് ഉള്ള യൂസർ ഐഡി, പാസ് വേഡ് എന്നിവ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്ന് ലഭിക്കും. യൂസർ ഐഡി ലഭ്യമായെന്ന് സ്ഥാപന മേധാവി ഉറപ്പ് വരുത്തണം.

സ്ഥാപന മേധാവി മുതൽ പിറ്റിഎസ് വരെയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ്  ഡാറ്റ എൻട്രി നടത്തേണ്ടതാണ്. അടിയന്തര സാഹചര്യത്തിൽ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കേണ്ടവരുടെ വിവരങ്ങൾ റിമാർക്ക്സ് കോളത്തിൽ അടയാളപ്പെടുത്തണം. സംസ്ഥാന ഇലക്ഷൻ കമ്മീഷൻ അനുവദിച്ച കാരണങ്ങൾക്ക് മാത്രമേ ഒഴിവ് ലഭിക്കുകയുള്ളൂ. ഒഴിവാക്കേണ്ട കാരണത്തിന് അനുസ്തൃതമായ രേഖകൾ സ്ഥാപന മേധാവി പരിശോധിച്ച് ഒപ്പുവെച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പരിശോധനക്കായി സമർപ്പിക്കണം. ഈ രേഖകൾ തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും ജില്ലാ തലത്തിലും പരിശോധനങ്ങൾക്ക് വിധേയമാക്കുന്നതാണ്. തെറ്റായ വിവരങ്ങൾ സമർപ്പിക്കുന്ന സ്ഥാപന മേധാവിക്കെതിരെ നടപടി സ്വീകരിക്കും. 

സ്ഥാപനങ്ങളിൽ നിന്നുള്ള ഡാറ്റ എൻട്രി നവംബർ 18 ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പായി പൂർത്തിയാക്കണം. 

ഡാറ്റ എൻട്രി സംബന്ധിച്ച സംശയ നിവാരണത്തിന് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ നോഡൽ ഓഫീസറുമായി ബന്ധപ്പെടുക.






തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും 

തദ്ദേശ തിരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും അയോഗ്യതകളും തീരുമാനിക്കുന്നത് അതാത് വരണാധികാരികളുടെ ചുമതലയാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. 

തദ്ദേശ സ്ഥാപനത്തിൽ മത്സരിക്കുന്ന ഒരാൾക്ക് ആ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേരുണ്ടായിരിക്കുകയും നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന തിയതിയിൽ 21 വയസ്സ് പൂർത്തിയായിരിക്കുകയും വേണം. ഒരു വാർഡിലെ സ്ഥാനാർത്ഥിയെ നാമനിർദ്ദേശം ചെയ്യുന്നയാൾ അതേ വാർഡിലെ വോട്ടർ പട്ടികയിൽ തന്നെ പേരുള്ള ആളായിരിക്കണം. 

സംവരണ സീറ്റിൽ മത്സരിക്കുന്നയാൾ ആ സംവരണ വിഭാഗത്തിൽപ്പെട്ട ആളായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ വില്ലേജ് ഓഫീസറിൽ നിന്നുള്ള ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കണം. സംസ്ഥാന സർക്കാരിന്റേയോ കേന്ദ്ര സർക്കാരിന്റേയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയോ അവ നിയന്ത്രിക്കുന്ന കോർപ്പറേഷനുകളിലേയോ എല്ലാ വിഭാഗം ഉദേ്യാഗസ്ഥരും ജീവനക്കാരും തദ്ദേശ തിരഞ്ഞെടുപ്പിന് സ്ഥാനാർത്ഥിയാകുന്നതിന് അയോഗ്യരാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും 51 ശതമാനത്തിൽ കുറയാതെ ഓഹരിയുള്ള കമ്പനികളിലും, സഹകരണ സംഘങ്ങളിലുമുള്ള ജീവനക്കാർക്കും അയോഗ്യതയുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലും ബോർഡിലോ, സർവ്വകലാശാലയിലോ ഉള്ള ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സ്ഥാനാർത്ഥിയാകുന്നതിന് യോഗ്യതയില്ല. പാർട്ട്‌ടൈം ജീവനക്കാരും, ഓണറേറിയറും കൈപ്പറ്റുന്ന ജീവനക്കാരും ഇതിൽ ഉൾപ്പെടും. 

അംഗനവാടി ജീവനക്കാർക്കും, ബാലവാടി ജീവനക്കാർക്കും, ആശാവർക്കർമാർക്കും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കില്ല. സാക്ഷരതാ പ്രേരകർക്ക് പഞ്ചായത്തുകളിൽ മാത്രമേ മത്സരിക്കാൻ യോഗ്യത ഉള്ളു. 

സർക്കാരിന് 51 ശതമാനം ഓഹരിയില്ലാത്ത പ്രാഥമിക സർവ്വീസ് സഹകരണ സംഘങ്ങളിലെ ജീവനക്കാർക്ക് മത്സരിക്കുന്നതിന് അയോഗ്യതയില്ല. കെ.എസ്സ്.ആർ.റ്റി.സി യിലെ ജീവനക്കാർക്കും, എംപാനൽ കണ്ടക്ടർമാർക്കും മത്സരിക്കുവാൻ അയോഗ്യത ഉണ്ട്. ഇലക്ട്രിസിറ്റി ബോർഡ്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലൂടെ 179 ദിവസത്തേയ്ക്കു നിയമിക്കപ്പെടുന്ന താത്കാലിക ജീവനക്കാർ എന്നിവർക്കും അയോഗ്യതയുണ്ട്. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാർ ജീവനക്കാരല്ലാത്തതിനാൽ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കില്ല. 

തദ്ദേശ സ്ഥാപനങ്ങളിലെ സി.ഡി.എസ്സ് അക്കൗണ്ടന്റുമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യത ഉണ്ടായിരിക്കും. സർക്കാരുമായോ തദ്ദേശ സ്ഥാപനവുമായോ നിലവിലുള്ള കരാറിൽ ഏർപ്പെട്ടിട്ടുള്ള ഒരാൾ അയോഗ്യനാണ്. മുമ്പ് ഏതെങ്കിലും കരാറിലോ പണിയിലോ അവകാശമുണ്ടായിരുന്നു എന്ന കാരണത്താൽ അയോഗ്യത ഉണ്ടായിരിക്കുന്നതല്ല. സമൂഹത്തിന്റെ ഒരു പ്രതിനിധി എന്ന നിലയിൽ സമൂഹത്തിന്റെ നൻമക്കുവേണ്ടി പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ ഏതെങ്കിലും പണി ഏറ്റെടുക്കുന്നവർക്ക് അയോഗ്യതയില്ല. തദ്ദേശ സ്ഥാപനത്തിന്റെ ഒരു കെട്ടിടമോ കടമുറിയോ വ്യാപാര ആവശ്യത്തിനു വാടക വ്യവസ്ഥയിലോ പാട്ട വ്യവസ്ഥയിലോ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അതും അയോഗ്യതയല്ല. 

സർക്കാരിലേക്കോ തദ്ദേശ സ്ഥാപനങ്ങളിലേക്കോ ഏതെങ്കിലും കുടിശ്ശികയുള്ളവർ അയോഗ്യരാണ്. കുടിശ്ശികക്കാരായി കണക്കാക്കുന്നതിന് അത് സംബന്ധിച്ച് ഒരു ബില്ലോ നോട്ടീസോ നൽകുകയും അതിൽ നിർദ്ദേശിച്ചിട്ടുള്ള സമയം കഴിയുകയും വേണം. ബാങ്കുകൾക്കോ സർവ്വീസ് സഹകരണ സംഘങ്ങൾക്കോ നൽകാനുള്ള കുടിശിക സർക്കാരിനോ തദ്ദേശ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശ്ശികയായി കരുതാൻ കഴിയില്ല. ബാങ്കുകൾ, കെ.എഫ്.സി, കെ.എസ്.എഫ്.ഇ മുതലായവക്ക് കൊടുക്കുവാനുള്ള കുടിശിക റവന്യൂ റിക്കവറി വഴിയാണ് നടത്തുന്നതെങ്കിൽകൂടിയും അത് കുടിശ്ശികയായി പരിഗണിക്കേണ്ടതില്ല. സർക്കാരിനോ ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനത്തിനോ നൽകുവാനുള്ള കുടിശ്ശിക ഗഡുക്കളാക്കിയിട്ടുണ്ടെങ്കിൽ അതിൽപ്പറയുന്ന ഗഡുക്കൾ മുടങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ കുടിശ്ശികക്കാരനായി കണക്കാക്കി അയോഗ്യത ഉണ്ടാകുകയുള്ളൂ. 

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 8-ാം വകുപ്പിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും കുറ്റത്തിനു ശിക്ഷിക്കപ്പെട്ടതോ അല്ലെങ്കിൽ സാൻമാർഗ്ഗിക ദൂഷ്യം ഉൾപ്പെട്ട ഒരു കുറ്റത്തിന് മൂന്നു മാസത്തിൽ കുറയാതെയുള്ള ഒരു കാലത്തേയ്ക്ക് തടവുശിക്ഷ വിധിക്കപ്പെട്ടിട്ടുള്ളതോ ആയ ഒരാൾക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്. ശിക്ഷിക്കപ്പെട്ടാൽ ജയിൽ മോചിതനായ ശേഷം ആറു കൊല്ലം വരെ അയോഗ്യതയുണ്ടായിരിക്കുന്നതാണ്. ശിക്ഷ നടപ്പിലാക്കുന്നത് അപ്പീൽ കോടതി സ്റ്റേ നൽകയിട്ടുണ്ടെങ്കിലും കുറ്റസ്ഥാപനം(കൺവിക്ഷൻ) സ്റ്റേ ചെയ്യാത്ത കാലത്തോളം അയോഗ്യത ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ സൂക്ഷ്മ പരിശോധന നടത്തുന്ന ദിവസത്തിലെ സ്ഥിതിയാണ് യോഗ്യതക്കും അയോഗ്യതക്കും കണക്കാക്കുക. ഏതെങ്കിലും കേസുകളിൽ പ്രതിയായതുകൊണ്ട് മാത്രം ഒരാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനു അയോഗ്യതയില്ല. 

അഴിമതിയ്‌ക്കോ കൂറില്ലായ്മക്കോ ഉദേ്യാഗത്തിൽ നിന്നും പിരിച്ചുവിടപ്പെട്ട ഏതൊരു ഉദേ്യാഗസ്ഥനും പിരിച്ചുവിടപ്പെട്ട തിയതി മുതൽ അഞ്ച് വർഷത്തേയ്ക്ക് അയോഗ്യത ഉണ്ടായിരിക്കുന്നതാണ്. കേരള തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ (കൂറുമാറ്റ നിരോധനം) ആക്ടിലെ വ്യവസ്ഥപ്രകാരം അയോഗ്യനാക്കപ്പെടുകയും അയോഗ്യനാക്കപ്പെട്ട തീയതി മുതൽ ആറ് വർഷം കഴിയാതിരിക്കുകയും ചെയ്യുന്ന സംഗതിയിൽ അയോഗ്യനാണ്. എന്നാൽ അതേ സംബന്ധിച്ച് ഹൈക്കോടതിയിൽ സ്റ്റേ ഉത്തരവുണ്ടെന്ന കാരണത്താൽ അയോഗ്യതയിൽ നിന്നും ഒഴിവാകുന്നില്ല. സ്റ്റേ ഉത്തരവ് പരിശോധിച്ച് വരണാധികാരി തീരുമാനമെടുക്കേണ്ടതാണ്. സർക്കാരുമായുള്ള ഏതെങ്കിലും കരാറിലോ ലേലത്തിനോ വീഴ്ച വരുത്തുന്നതിന്റെ ഫലമായി ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തിയിട്ടുണ്ടെങ്കിൽ അയോഗ്യനാകും. 

തദ്ദേശ സ്ഥാപനത്തിന്റെ ധനമോ മറ്റു വസ്തുക്കളോ നഷ്ടപ്പെടുത്തുകയോ, പാഴാക്കുകയോ, ദുർവിനിയോഗം ചെയ്യുകയോ ചെയ്തിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുവേണ്ടിയുള്ള ഓംബുഡ്‌സ്മാൻ കണ്ടെത്തിയിട്ടുണ്ടെങ്കിൽ അയാൾ അയോഗ്യനാണ്. ഒരാൾ ബധിരമൂകനാണെങ്കിലും അയോഗ്യനാണ്. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നതിൽ നിന്നും വിലക്കപ്പെട്ടിട്ടുണ്ടെങ്കിൽ അയോഗ്യനാണ്. സർക്കാർ അഭിഭാഷകർക്ക് കൂടാതെ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുവേണ്ടി പ്രതിഫലം പറ്റുന്ന ഒരു അഭിഭാഷകനായി ജോലിയിലേർപ്പെട്ടിരിക്കുന്ന ആളും സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനു അയോഗ്യനാണ്. 

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിനുശേഷം തിരഞ്ഞെടുപ്പു ചെലവുകണക്കു സമർപ്പിച്ചിട്ടില്ലാത്തവർക്ക് കമ്മീഷൻ അയോഗ്യനാക്കുന്ന തീയതി മുതൽ 5 വർഷക്കാലം അയോഗ്യതയുണ്ട്. ഗ്രാമസഭയുടേയൊ വാർഡ് സഭയുടേയൊ യോഗം വിളിച്ച് കൂട്ടുന്നതിനു വീഴ്ച വരുത്തുകയോ അല്ലെങ്കിൽ അംഗമായി തുടരവേ തദ്ദേശ സ്ഥാപനത്തിന്റേയോ അതിന്റെ സ്റ്റാന്റിംഗ് കമ്മിറ്റികളുടേയോ യോഗങ്ങളിൽ ഹാജരാകാതിരിക്കുകയോ ചെയ്തതിലുണ്ടായിട്ടുള്ള അയോഗ്യത പ്രസ്തുത കമ്മിറ്റിയുടെ കാലാവധിവരെ മാത്രമേ ഉണ്ടായിരിക്കു. അവർക്ക് ഈ പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയില്ല. 

ഒരാൾക്ക് തദ്ദേശസ്ഥാപനത്തിന്റെ ഒരു വാർഡിലേയ്ക്ക് മാത്രമെ മത്സരിക്കുവാൻ പാടുള്ളൂ. ഒന്നിൽ കൂടുതൽ വാർഡിലേയ്ക്കു മത്സരിച്ചാൽ അയാളുടെ എല്ലാ നാമനിർദ്ദേശ പത്രികകളും നിരസിക്കുന്നതാണ്. 

ത്രിതല പഞ്ചായത്തുകളിൽ ഒന്നിലധികം തലങ്ങളിൽ മത്സരിക്കാവുന്നതാണ്. നാമനിർദ്ദേശ പത്രികയോടൊപ്പം സമർപ്പിക്കുന്ന 2എ ഫോമിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാനാർത്ഥികൾ ഉറപ്പാക്കേണ്ടതാണ്. 

ഭേദഗതി വരുത്തിയ നാമനിർദ്ദേശ പത്രിക ഫോമും 2എ ഫോമും കമ്മീഷന്റെ സൈറ്റിൽ ലഭ്യമാണ്. 

സ്ഥാനാർത്ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരി അർദ്ധ നീതിന്യായ സ്വഭാവമുള്ള ആളെന്ന നിലക്ക് സ്വന്തമായി തീരുമാനമെടുക്കേണ്ടതാണെന്നും വിശദീകരണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.




Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !