കെ.ടെറ്റ് പുതുക്കിയ പരീക്ഷാതീയതി പ്രസിദ്ധീകരിച്ചു
ഈ മാസം 28നും 29നും നടത്താനിരുന്ന കെ.ടെറ്റ് പരീക്ഷാ തീയതി പുന:ക്രമീകരിച്ചു. ഹാൾടിക്കറ്റ് ജനുവരി ഒന്നുമുതൽ പരീക്ഷാഭവൻ വെബ് സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്യാം. കാറ്റഗറി ഒന്ന് ജനുവരി ഒൻപതിന് രാവിലെ പത്തു മുതൽ 12.30 വരെയും കാറ്റഗറി രണ്ട് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് 4.30 വരെയും നടക്കും. കാറ്റഗറി മൂന്ന് പത്തിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെയും കാറ്റഗറി നാല് ഉച്ചയ്ക്ക് 2.30 മുതൽ വൈകിട്ട് അഞ്ചുവരെയും നടക്കും.
Click Here to Circular