SSLC EXAM 2021 - Verification of Candidates details in SAMPOORNA

പൊതുവിദ്യാഭ്യാസം 2020-21 അദ്ധ്യയന വർഷം പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ സമ്പൂർണയിൽ പരിശോധിച്ച് ഉറപ്പുവരുത്തുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. Click Here to Circular No.Cgl(1)/25200/20/CGE Dated,22/12/2020 

1- സമ്പൂർണ'യിൽ ഉൾപ്പെടുത്തുന്ന ഡാറ്റയുടെ അടിസ്ഥാനത്തിലാണ് എസ്.എസ്.എൽ.സി. കാർഡ് തയ്യാറാക്കുന്നത്. അതിനാൽ വിദ്യാർത്ഥിയെ സംബന്ധിക്കുന്ന എല്ലാ വിശദാംശങ്ങളും കൃത്യമാണെന്ന് അതത് ക്ലാസ് അധ്യാപകരും സ്കൂൾ പ്രഥമാധ്യാപകരും ഉറപ്പു വരുത്തേണ്ടതാണ്. 

2- പത്താം ക്ലാസ്സിൽ പഠിക്കുന്ന ഓരോ വിദ്യാർത്ഥിയുടേയും അനുബന്ധമായി ചേർത്തിരിക്കുന്ന വിശദാംശങ്ങൾ സമ്പൂർണയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അതിൽ പിശകുകൾ ഇല്ലെന്നും പ്രഥമാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്. 

3- പത്താംക്ലാസ് വിദ്യാർത്ഥികളുടെ അഡ്മിഷൻ നമ്പർ 6 അക്കത്തിൽ കൂടുതലും പത്താംക്ലാസിലെ ഡിവിഷനുകൾ രണ്ട് കാരക്ടറിൽ കൂടുതലും ആകാൻ പാടില്ല. 

4- പത്താം ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളുടെയും ഫോട്ടോ (Black & White) അപ്ലോഡ് ചെയ്യേണ്ടതാണ് (width : 150px, height: 200 px size : 20 - 30 kb, Format : jpg). 

5- സമ്പൂര്ണ്ണയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡാറ്റയിൽ ഏതെങ്കിലും തിരുത്തലുകൾ ആവശ്യമെങ്കിൽ 04/01/2021 -ന് മുമ്പ് തിരുത്തേണ്ടതാണ്. 

6- സ്കൂൾ ഗോയിങ്ങ് കാൻഡിഡേറ്റ്സിന്റെ വിവര ശേഖരണം 'സമ്പൂർണ പോർട്ടൽ വഴി മാത്രമായിരിക്കും.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !